ഒരു പ്രണയ കഥ.......
പ്രിയമുള്ള ഖലാ സ്നേഹികളേ........ഈ കഥ നടക്കുന്നത് അങ്ങ് വയനാട്ടിലാണോ......അല്ല,മലപ്പുറത്താണോ...അല്ല,കാസറഗോഡാണോ....അല്ല.....
പിന്നെയോ....ഇങ്ങ് കുറ്റിയാടില്.............
കാലിത്തൊഴുത്തില് പിറക്കാത്തവന് ഇവന്
കാലികള് കൂട്ടമായി ഉള്ളവന് ഇവന്
മിനുമിനെ മിന്നുന്ന റെയ്മണ്ടിന് ഷര്ട്ടുമായി
ടപെ ടപെ പുണ്യാളന് വന്നിതാ ഹൊയ്യ്.......
അതെ ക്ലീന് ഷേവ് ചെയ്ത മുഖവും മിന്നിത്തിളങ്ങുന്ന ഷര്ട്ടും ചുണ്ടില് ട്യൂബ് ലൈറ്റും ക്ഷമിക്കണം.........ചെറു പുഞ്ചിരിയും ഖഡിപ്പിച്ച് വരുന്നതാണ് നമ്മുടെ കഥാനായകന് പുണ്യാളന്...........
ഏക്കറു കണക്കിന് റബ്ബറുള്ളവന്...ഇവന്....
മൂക്കത്ത് ശുണ്ഠി ഖടിപ്പിച്ചവന്.....ഇവന്....
അങ്ങനെയുള്ള മിസ്റ്റര് പുണ്യാളന് ഒരു നട്ട രാവിലെ നട്ടവെയിലത്ത് നട്ടപ്ലാവിന്റെ ചുവട്ടീന്ന് പ്രേമത്തിന്റെ ഗ്രീന് ലൈറ്റ് കത്തുന്നു....
ഡും ഡും മിടിക്കുന്ന ഹൃദയം...
മ്രാ മ്രാ അലറുന്ന കാലി......
ചില് ചില് ചിലക്കുന്ന അണ്ണാന്..
പുണ്യാളന് പോകുന്നു മെല്ലെ..
അതെ ഉള്ളില് തെളിഞ്ഞ ലൈറ്റുമായി പോവുകയാണ് പുണ്യാളന്...സ്പീഡ് കൂടിയതു കൊണ്ടാവാം പുണ്യാളന് ജയ്ഹിന്ദ് ബസ്സിനിട്ടു ചെറുതായി ഒന്ന് തട്ടി....
തന്റെ ഇന്ഡിക്കേറ്റര് കാണിച്ചു കൊണ്ട് ജയ്ഹിന്ദ് പുണ്യാളനോട് ക്ഷമിച്ചു...അങ്ങനെ പുണ്യാളന് 119 ന്റെ വാതില്ക്കലെത്തി....
നിങ്ങള് വിചാരിക്കും പുണ്യാളന് നേരെ ചെന്ന് I LOVE Uഎന്നു പറയും എന്ന്...നിങ്ങള്ക്ക് തെറ്റി....
പുണ്യാളന് വളഞ്ഞ് ചെന്ന് I LOVE U എന്നു പറഞ്ഞു...എന്നിട്ട് പറഞ്ഞു..ഇത് നീ പറയണം എന്ന്.....
അതെ പുണ്യൂ I LOVE U പറയാന് പറഞ്ഞത് ആരോടാ...ജയ്ഹിന്ദിനോടോ....അല്ലാ....ഡോള്ബിയോടോ......അല്ല......ശ്രീമതി മേനകയോടോ.....അല്ല........
പിന്നെയോ...മൂങ്ങയോട്..........................
ബെഡിനുള്ള പഞ്ഞി...
കൈയിലാക്കും മൂങ്ങ...
ഏതു നേരം എവിടെയും....
ഓടിയെത്തും മൂങ്ങ....
അതെ മൂങ്ങയോടാ പുണ്യാളന് I LOVE U പറയാന് ഏല്പിച്ചത്..
മൂങ്ങ പറഞ്ഞു...കണ്ണും പൂട്ടി പറഞ്ഞു....ഉറക്കെ ഉറക്കെ പറഞ്ഞു.....
അത് ക്ലാസറിഞ്ഞു...ഡും..ഡും...
കോളേജറിഞ്ഞു.....ഡും...ഡും...
പാവം പുണ്യാളന് ഇടറുന്ന ഉച്ചയില് പാടി....ഉറക്കെ ഉറക്കെ പാടി....
എല്ലാ സ്നേഹത്തിനും ഏറ്റം യോഗ്യനവന്....
നല്ല ദൈവമേ നന്മ സ്വരൂപാ.....
BY
Amal K George
No comments:
Post a Comment