അയ്യോ.... ഞമ്മടെ "ഖപ്പല് "പോയേ................
കൊട്ടാരക്കര പുഷ്പരാജിന്റെ കഥാപ്രസംഗത്തിലെ ഒരു ചെറിയ ഭാഗം....
ബഹുമാന്യസദസ്സിന് വന്ദനം.........
വിശ്വപ്രസിദ്ധ കഥാപ്രസംഗികന് പറഞ്ഞ കഥയുടെ പൊടിപ്പും തൊങ്ങലുമല്ല ഞാന് പറയുന്നത്.
ഈ കഥ നടക്കുന്നത്...............
മാമലകള്ക്കപ്പുറത്ത് തെങ്ങും കുണ്ടും ഉള്ളിടത്ത്
ലക്ഷദ്വീപെന്നൊരു സ്ഥലത്താണേ....(2)
അതാ.....അങ്ങോട്ടു നോക്കൂ...നോക്കൂ...നോക്കൂന്നേ.................
പ്രശാന്തസുന്ദരമായ കടലിനപ്പുറം നിറഞ്ഞ ആളുകളോടെ ഒരു "ഖപ്പല് "കിടക്കുന്നു.
അതു കമിഴ്ന്നാണോ കിടക്കുന്നത്......അല്ല....................
അതു മറിഞ്ഞാണോ കിടക്കുന്നത്.....അല്ല..................
പിന്നെയോ അതില് വെളുത്തമ്മ എന്ന നമ്മുടെ കഥാനായികയാണ് കിടക്കുന്നത്....
മത്തങ്ങാ പോലൊരു കവിളുള്ളവള്....അവള്.............
ചന്ദ്രനെപ്പോലെ ചിരിക്കുന്നവള്.......അവള്..............
കടലിലെ വെള്ളം കണ്ണിലാക്കി അവള്.....................
തുരു തുരെ വീഴ്ത്തുന്നു പേമാരി പോലവള്............
അവള്... അവള്....അവള്..... അവളാണിവള്.....വെളുത്തമ്മ......
ക്രിസ്തുമസ് പരീക്ഷ കഴിഞ്ഞ സമയം..കൂട്ടുകാര് ആഘോഷങ്ങള്ക്കായി വെളുത്തമ്മയോട് നമ്മുടെ ഖഥാനായികയോട് നില്ക്കുവാന് പറഞ്ഞു..അപ്പോള് കണ്ണുനീര് തുള്ളികള് ഇറ്റിറ്റുവീഴ്ത്തി അവള് പറഞ്ഞു...
ഞമ്മടെ വാളപ്പളം ഇങ്ങള് മുട്ടിക്കല്ലേ.............
ആറ്റുനോറ്റുള്ളൊരു ഖപ്പലാണേ...
കടലിലൂടോടുന്ന ഖപ്പലാണേ...
കൂകി പായുന്ന ഖപ്പലാണേ....
ഞമ്മടെ സ്വന്തം ഖപ്പലാണേ...
ഇതു കണ്ടുനിന്ന സുഹൃത്തുക്കള് കഥാനായികയുടെ നാസാദ്വാരങ്ങള് ചീറ്റാന് സഹായിച്ചു. അതു ചെന്നുചേര്ന്നത് വിസിറ്റേഷന്റെ കിണറ്റിലേക്കാണ്...
വെളുത്തമ്മയുടെ നിലവിളി നാട്ടില് മുഴുവന് പാട്ടായി....
പാലം കുലുങ്ങിയാലും കുലുങ്ങാത്ത കേളനും കുലുങ്ങിപ്പോയി..
റോസി അമറിത്തുടങ്ങി......
മൂങ്ങ മൂളിത്തുടങ്ങി.....
ഷിബിലിയുടെ പെന്ഡുലം ആടാനും തുടങ്ങി.....
എന്തിനേറെപ്പറയുന്നു പുണ്യവാളനാം മത്തായിയുടെ മനസ്സിലും ഒരു ചെറിയ ചാഞ്ചാട്ടം........
ഖപ്പലിന്റെ ഓര്മ്മകള് ഞങ്ങള്ക്ക് നല്കി ലക്ഷദ്വീപിന്റെ വെളുത്ത തത്ത അവിടേയ്ക്ക് പറന്നു.................................
By
Amal K George
No comments:
Post a Comment