വിഷ്ണുവര്ദ്ധനന്റെ ഡയറിക്കുറുപ്പുകള്.......
നീലമുട്ടയില് നിന്നും ചുവന്നകുഞ്ഞുങ്ങള്......
ദേവഗിരിയുടെ പൂന്തോട്ടത്തില് വെച്ചാണ് നിന്റെ കണ്ണുകള് ഞാനാദ്യം കണ്ടത്.
നീയുടുത്ത നീലസാരിയും നീലറിബണും എനിക്ക് ഒട്ടും ബോധിച്ചില്ല.
പക്ഷേ നിന്റെ ശരീരത്തില് ഓടുന്നത് എന്റെയുള്ളിലുള്ള അതേ ചുവന്ന രക്തമാണെന്ന് ഞാന് തിരിച്ചറിഞ്ഞു.
ആ നിമിഷം മുതല് നിന്റെ നീലസാരി രക്തവര്ണ്ണമാക്കാന് ഞാന് ശ്രമിക്കുകയായിരുന്നു.
അതിനായി ഞാനലയാത്ത ഇടങ്ങളില്ല..........
നന്ദനത്തിലെ ചുവന്ന ജ്യൂസുകളിലൂടെ നിന്നെ ഞാന് ചുവന്ന മേലങ്കിയണിയിച്ചു.പക്ഷേ നിന്റെ കണ്ണുകള് അപ്പോഴും നീലിമ അണിയാന് വെന്പുന്നത് ഞാന് കണ്ടു..............
എങ്കിലും ഞാന് നിന്റെ ഹൃദയത്തിന്റെയുള്ളില് ഒരു ചുവന്ന തീക്കനല് കണ്ടു. ആ തീക്കനല് ആളിക്കത്തിക്കാനായി ഞാന് എന്റെ സുഹൃത്തിന്റെ ജിപ്സിയില് നിന്നും കുറച്ച് ഡീസല് അടിച്ചു മാറ്റി. അത് നിന്റെ ഹൃദയത്തിലെരിയുന്ന തീക്കനലിലേയ്ക്ക് ഒഴിക്കാനായി ഹോസ്ററലിന്റെയും, നന്ദനത്തിന്റെയും, കോളേജിന്റെയും മരങ്ങള്ക്കു പിന്നില് ഞാന് അടയിരുന്നു. അടയിരുന്ന ചുവന്ന മുട്ടകള് വിരിയാനായി ചുവന്ന സാരിയുടെ ചൂടു നല്കി നിന്നെ സംരക്ഷിച്ചു.
എന്തിനേറെ പറയുന്നു എല്ലാം വളരെ പെട്ടന്നായിരുന്നു. ആ മുട്ടകള് വിരിയാന് വെറും നിമിഷങ്ങള് മാത്രമേ എടുക്കേണ്ടി വന്നുള്ളു. പെട്ടന്ന് ആ നീലമുട്ടയില് നിന്നും ചുവന്ന കുഞ്ഞുങ്ങള് പുറത്ത് വന്നു.അവയ്ക്ക് ആളിക്കത്തുന്ന അഗ്നിയുടെ നിറമായിരുന്നുവെങ്കിലും ജിപ്സിയിലെ ഡീസലിന്റെ ഒരു ചെറിയ ഗന്ധമുണ്ടായിരുന്നു.
നീലപൂന്തോട്ടത്തിലേയ്ക്ക് ഞാനീ ചുവന്ന കുഞ്ഞുങ്ങളെ തുറന്നു വിട്ടു. പക്ഷേ അവിടെ കണ്ടെത്തിയ 200 പരം മുട്ടകള് ചീമുട്ടകളായിരുന്നു.ചീഞ്ഞുനാറിയ ആ മുട്ടകളുടെ ഗന്ധം എന്നെ ദേവഗിരി യൂണിയനില് നിന്നും പുറത്തേയ്ക്ക് വലിച്ചെറിഞ്ഞു.
പക്ഷേ നന്ദനം എന്നെ കൈവിട്ടില്ല,എന്റെ ചുവന്ന സാരിയും.ഇപ്പോള് എന്റെ യാത്രകളില് എനിക്ക് തുണയായി എന്റെയൊപ്പം എന്റെ ചുവന്ന സാരി മാത്രം...............
No comments:
Post a Comment